Saturday, June 11, 2011

നിദ്ര

കാണാത്ത പെണ്ണിന്റെ
പേര് പോലെ
സുന്ദരമായ വാക്ക് .







പാദസരവും


കുപ്പിവളകളും



അനിയാത്തവള്‍


മിണ്ടാത്തവള്‍.
പുഞ്ചിരിയും പൂമണവും


ഇല്ലാത്തവള്‍


പൂക്കാത്തവള്‍







അടുത്തുവന്നത്


അറിയുകയേയില്ല


ആരും കാണാതെ


ആരോരുമറിയാതെ


കണ്‍ വെട്ടത്തു നിന്ന്


മോഷ്ടിച്ച് കലയും


നമ്മളെ.



പിന്നെ..


സ്വപ്നം എന്നൊരു


പാലം കടക്കുംബോളാണ്


നിദ്രയുടെ


വസ്ത്രാഞ്ചലം വിട്ടു


നാം നമ്മെ വീണ്ടെടുക്കുക.


സ്വപ്‌നങ്ങള്‍...


നിദ്രയില്ലാത്തവര്‍ക്ക്
ഇല്ലല്ലോ സ്വപ്‌നങ്ങള്‍..

Wednesday, April 20, 2011

പ്രദേശം ത്രൈമാസിക സൃഷ്ടികള്‍ ക്ഷണിക്കുന്നു

സുഹൃത്തേ...
എറണാകുളം ജില്ലയിലെ പുക്കട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാല പ്രസിദ്ധീകരിക്കുന്ന പ്രദേശം ത്രൈ മാസിക അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ .
ഒരു പ്രാദേശിക വായനസാലയില്‍ പ്രസിദ്ധപ്പെടുത്തുന്ന ഈ മാസികക്ക് സാംസ്കാരിക കേരളത്തിന്റെ പിന്തുണ അനിവാര്യമാണ്. സൃഷ്ടികളും അഭിപ്രായങ്ങളും വരിസംഖ്യയും അയക്കേണ്ട വിലാസം :
എഡിറ്റര്‍ ,പ്രദേശം , വള്ളത്തോള്‍ സ്മാരക വായനശാല , പുക്കട്ടുപടി,എടത്തല സൌത്ത് പി .ഓ .
എറണാകുളം ജില്ല ,കേരളം.

Thursday, November 11, 2010

പ്രദേശം

ഇത് ഒരു ത്രൈമാസിക .

എറണാകുളം ജില്ലയിലെ പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാലയുടെ മുഖപത്രം .

കേരളത്തിലെ വായനശാലകളില്‍ നിന്ന് അച്ചടിക്കുന്ന ഏക തുടര്‍ പ്രസിദ്ധീകരണം .

പ്രസിദ്ധീകരനതിന്റെ നാലാം വര്ഷം പിന്നിട്ട ഈ ത്രൈമാസിക

കിഴക്കമ്പലം-എടത്തല ഗ്രാമപഞ്ഞയതുകളിലെ വാര്‍ത്തകളും വിശേഷങ്ങളും പങ്കു വയ്ക്കുന്നു.

നാടിന്‍റെ നേര്‍ വായനയാണ് ഈ പ്രസിദ്ധീകരനത്തിലൂടെ സാദ്ധ്യമാവുന്നത്.